ആശാ ശരത്തിന്റെ മകൾ ഉത്തര ശരത്തും സിനിമയിലേക്ക്

നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ മകൾ ഉത്തര ശരത്തും സിനിമയിലേക്ക്. മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയ്ക്ക് ശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന ‘ഖെദ്ദ’ എന്ന സിനിമയിലാണ് ഉത്തര അഭിനയിക്കുന്നത്. ആശാശരത്തും മകൾ ഉത്തര ശരത്തുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസറാണ് ചിത്രം നിർമിക്കുന്നത്. കെഞ്ചിരയുടെ ടീം തന്നെയാണ് ഈ സിനിമയുടെ പിന്നിലും. എഴുപുന്നയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ഷൂട്ടിംഗിന് മുന്നോടിയായി നടന്ന പൂജാച്ചടങ്ങിൽ എ.എം. ആരിഫ് എം.പി., തിരക്കഥാകൃത്ത് ജോൺപോൾ, സുധീർ കരമന തുടങ്ങിയവരും പങ്കെടുത്തിരുന്നു.

Story Highlights Asha Sarath’s daughter Uttara Sarath is also in the movie

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top