Advertisement

ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി; പ്രതിഷേധം അറിയിച്ച് ഐഎംഎ

November 22, 2020
Google News 2 minutes Read

രാജ്യത്ത് ആയുർവേദ ഡോക്ടർമാർക്ക് ജനറൽ ശസ്ത്രക്രിയയടക്കം നടത്താൻ കേന്ദ്ര അനുമതി. ജനറൽ ശസ്ത്രക്രിയയും ബിരുദാനന്തര ബിരുദമുള്ളവർക്ക് ഇ.എൻ.ടി, എല്ല്, കണ്ണ്, പല്ല് തുടങ്ങിയവുമായി ബന്ധപ്പെട്ട ചികിത്സകൾക്കായി പരിശീലനം നേടിയ ശേഷം ശസ്ത്രക്രിയ നടത്താം. ഇന്ത്യൻ മെഡിസിൻ സെൻട്രൽ കൗൺസിൽ (പോസ്റ്റ് ഗ്രാജുവേറ്റ് ആയുർവേദ എഡ്യുക്കേഷൻ) റെഗുലേഷൻ 2016ൽ ഭേദഗതി വരുത്തിയാണ് കേന്ദ്രം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയിൽ സർജറി പഠനവും ഉൾപ്പെടുത്തുന്നത്.

ഈ മാസം 19 നാണ് ശസ്ത്രിയ സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ആയുർവേദ സ്ഥാപനങ്ങളിലും ആശുപത്രികളിലും 25 വർഷത്തിലധികമായി ശസ്ത്രക്രിയകൾ ചെറിയ രീതിയിൽ നടക്കുന്നുണ്ടെങ്കിലും ഇവ നിയമപരമാണെന്ന് വ്യക്തമാക്കുന്നതിന് വേണ്ടി മാത്രമുള്ളതാണ് നിലവിലെ വിജ്ഞാപനമെന്ന് സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ പ്രസിഡന്റ് വ്യക്തമാക്കി.

ഇതനുസരിച്ച് പിജി വിദ്യാർത്ഥികൾക്ക് ഇഎൻടി വിങാഗത്തിൽ ശസ്ത്രക്രിയ നടത്താനുള്ള പരിശീലനം നൽകും.

എന്നാൽ, ഇതിനെതിരെ ഐഎംഎ രംഗത്ത് വന്നിട്ടുണ്ട്.
നിലവിലുള്ള ചികിത്സാ രീതികളെ കൂട്ടിക്കുഴയ്ക്കുന്ന ചികിത്സാരീതികളെ അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഐഎംഎ രംഗത്ത് വന്നു.

Story Highlights Ayurvedic doctors allowed to perform surgeries; The IMA announced the protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here