Advertisement

പൊലീസ് കേസ് പിൻവലിച്ചില്ല; മധ്യപ്രദേശിൽ സവർണ ജാതിക്കാർ ചേർന്ന് ദളിത് സഹോദരങ്ങളെ മർദ്ദിച്ച് വീട് കത്തിച്ചു

November 22, 2020
Google News 2 minutes Read
Dalit Brothers Beaten House

പൊലീസ് കേസ് പിൻവലിച്ചില്ലെന്ന പേരിൽ സവർണ ജാതിക്കാർ ചേർന്ന് ദളിത് സഹോദരങ്ങളെ മർദ്ദിച്ച് വീട് കത്തിച്ചു. മധ്യപ്രദേശിലെ ഡാട്ടിയ ജില്ലയിലാണ് സംഭവം. രണ്ട് വർഷം പഴക്കമുള്ള കേസ് പിൻവലിച്ചില്ലെന്ന പേരിൽ യാദവരായ 15 അംഗ സംഘം സഹോദരങ്ങളെ മർദ്ദിച്ച് അവശരാക്കി വീടിന് തീയിടുകയായിരുന്നു. ഇവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

2018ൽ സന്ദീപ് ദോഹ്റെ പവൻ യാദവിനെതിരെയാണ് കേസ് നൽകിയത്. ഈ കേസ് പിൻവലിക്കണമെന്ന് പലതവണ സന്ദീപിനോടും സഹോദരൻ സാന്ത്രമിനോടും യാദവ് കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇവർ അതിനു തയ്യാറായില്ല. ഇതോടെയാണ് കഴിഞ്ഞ ദിവസം സവർണ ജാതിക്കാർ സംഘം ചേർന്ന് ഇരുവരെയും മർദ്ദിച്ചത്. തോക്കിൻ്റെ പാത്തി ഉപയോഗിച്ച് മർദ്ദിച്ച് അവശരാക്കിയതിനു ശേഷം അവർ വീട് കത്തിച്ചു.

Read Also : ദളിത് യുവതിയെ വിവാഹം കഴിച്ചു; യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു

ഉച്ചക്ക് രണ്ട് മണിയോടെ ഇരുവരുടെയും വീടുകളിലേക്ക് ഇരച്ചെത്തിയ പ്രതികൾ മർദ്ദിക്കുകയും വീട് കത്തിക്കുകയും ചെയ്തിനൊപ്പം ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. ബഹളം കേട്ട് എത്തിയ നാട്ടുകാർ പ്രതികൾ വന്ന അഞ്ച് ബൈക്കുകളിൽ മൂന്നെണ്ണം തീയിട്ട് നശിപ്പിച്ചു. ബാക്കിയുള്ള രണ്ട് ബൈക്കുകളും കൊണ്ട് പ്രതികൾ തിരിച്ചുപോയി.

നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. സഹോദരങ്ങളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Story Highlights Dalit Brothers Beaten, House Set Ablaze For Not Withdrawing Police Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here