റഷ്യൻ നിർമിത കൊവിഡ് വാക്‌സിനായ സ്പുട്‌നിക്‌വിയുടെ മുനുഷ്യരിലെ പരീക്ഷണം ഈ ആഴ്ച ആരംഭിച്ചേക്കും

റഷ്യൻ നിർമിത കൊവിഡ് വാക്‌സിനായ സ്പുട്‌നിക്‌വിയുടെ മുനുഷ്യരിലെ പരീക്ഷണം ഇന്ത്യയിൽ ഉടൻ ആരംഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ. ഇതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായതായും ഈ ആഴ്ച മധ്യത്തോടെ പരീക്ഷണം ആരംഭിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.

പരീക്ഷണത്തിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങൾ സംയുക്തമായാണ് നടത്തുക. ഈ ആഴ്ച തന്നെ പരീക്ഷണം ആരംഭിക്കുമെന്നും നീതി ആയോഗ് അംഗം അറിയിച്ചു. മോസ്‌കോ ആസ്ഥാനമായ ഗമാലെയ ഇൻസ്റ്റിറ്റ്യൂട്ടാണ് സ്പുട്‌നിക്‌വി വികസിപ്പിച്ചെടുത്ത വാക്‌സിന്റെ വിതരണ ചുമതല ഡോ. റെഡ്ഡീസ് ലാബോറട്ടറീസിനാണ്. സ്പുട്‌നിക് വിയുടെ ആഗോളതല ഉപയോഗത്തിനായുള്ള ലൈസൻസിനായി ലോകാരോഗ്യ സംഘടനയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട് റഷ്യ.

Story Highlights sputnic v covid vaccine russian

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top