മത്സരിക്കുന്ന വാർഡിൽ ഒരേ സമയം രണ്ടിടത്ത് വോട്ട് തേടാൻ കഴിയുന്ന ഒരു സ്ഥാനാർത്ഥി എറണാകുളത്തുണ്ട്

twin candidate ernakulam

മത്സരിക്കുന്ന വാർഡിൽ ഒരേ സമയം രണ്ടിടത്ത് വോട്ട് തേടാൻ കഴിയുന്ന ഒരു സ്ഥാനാർത്ഥി എറണാകുളത്തുണ്ട്. ആലുവ മുനിസിപ്പാലിറ്റി 20-ാം വാർഡിൽ മത്സരിക്കുന്ന രാജീവ് സക്കറിയ.

അലുവ 20-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി രാജീവ് സക്കറിയയ്ക്ക് ഒരു ഇരട്ട സഹോദരനുണ്ട് , പേര് ലിജീവ് സക്കറിയ. തെരഞ്ഞെടുപ്പ് സമയത്ത് ഈ മുഖ സാമ്യം രാജീവിന് ഗുണം ചെയ്യുന്നുണ്ട്. ഒരേ സമയത്ത് സ്ഥാനാർത്ഥിക്ക് രണ്ടിടത്ത് വോട്ട് തേടാൻ കഴിയുമെന്നാണ് രാജീവ് കളിയായി പറയുന്നത്. പക്ഷെ അതിൽ അൽപം കാര്യവുമുണ്ട്. കാരണം കാണുന്ന ആളുകളോടെല്ലാം രാജീവിന് വേണ്ടി വോട്ട് തേടുകയാണ് ലിജീവിപ്പോൾ. തന്നെ നാട്ടുകാർക്ക് മാറി പോകാതിരിക്കാൻ ലിജീവ് തന്നെ വേഷവിധാനത്തിൽ ചില മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ട്.

ആലുവ നഗര സഭയിലെ എൽഡിഎഫിന്റെ ചെയർമാൻ സ്ഥാനാർത്ഥി കൂടിയാണ് രാജീവ് സക്കറിയ.

Story Highlights twin candidate ernakulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top