ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ് നടൻ തവസി നിര്യാതനായി
ക്യൻസർ ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ് നടൻ തവസി നിര്യാതനായി. ഇന്ന് വൈകിട്ട് മധുരയിലെ ശരവണ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ആശുപത്രി എംഡി ഡോ. പി ശരവണൻ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് മരണവിവരം അറിയിച്ചത്. നേരത്തെ ക്യാൻസർ ചികിത്സയ്ക്ക് സഹായം അഭ്യർത്ഥിക്കുന്ന തവസിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് താരത്തിന്റെ ദയനീയാവസ്ഥ സമൂഹമാധ്യമങ്ങളിലൂടെ പുറംലോകം അറിയുന്നത്. ചികിത്സാസഹായത്തിനായി കൈകൂപ്പി അപേക്ഷിക്കുന്ന തവസിയുടെ വിഡിയോ വളരെ വേഗത്തിൽ പ്രചരിച്ചു. ഇതിനു പിന്നാലെ നടന് വിവിധ ഇടങ്ങളിൽ നിന്ന് സഹായം എത്തിയിരുന്നു. വിജയ് സേതുപതി, സൂരി, ശിവകാർത്തികേയൻ, ചിമ്പു, സൗന്ദരരാജ തുടങ്ങിയ താരങ്ങൾ നടനെ സാമ്പത്തികമായി സഹായിച്ചിരുന്നു. തവസിയുടെ ചികിത്സ ഡിഎംകെ എംഎൽഎ ശരവണൻ പൂർണമായും ഏറ്റെടുത്തിരുന്നു.
Read Also : ക്യാൻസർ ബാധിതനായ നടൻ തവസിക്ക് സഹായവുമായി വിജയ് സേതുപതിയും ശിവകാർത്തികേയനും
140ലധികം ചിത്രങ്ങളിൽ വേഷമിട്ട വ്യക്തിയാണ് തവസി. 30 വർഷമായി തമിഴ് സിനിമാ ലോകത്ത് ചെറിയ വേഷങ്ങൾ ചെയ്ത തവസി രജനികാന്ത്, ശിവകാർത്തികേയൻ എന്നിവർക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്.
Story Highlights – Actor Thavasi dies of cancer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here