നിയമസഭാ നിയമസഭാ കൈയാങ്കളിക്കേസ് ക്കേസ് ; സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി ഇന്ന് പരിഗണിക്കും

Assembly case; review petition filed state government

നിയമസഭാ കൈയാങ്കളിക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് പിന്‍വലിക്കാനാകില്ലെന്ന് നേരത്തെ തിരുവനന്തപുരം സി.ജെ.എം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടാണ് റിവിഷന്‍ ഹര്‍ജിയുമായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ആദ്യം പരിഗണിക്കവെ കേസ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിച്ചിരുന്നു. 2015 ല്‍ കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെയായിരുന്നു ഇടത് നേതാക്കളുടെ നേതൃത്വത്തില്‍ കൈയ്യാങ്കളി സംഭവം അരങ്ങേറിയത്. രണ്ട് ലക്ഷത്തി ഇരുപത്തയ്യായിരം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നായിരുന്നു കേസ്.

Story Highlights Assembly case; review petition filed state government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top