Advertisement

കൊവിഡ് വാക്‌സിൻ പരീക്ഷണം വിജയത്തിലേക്ക്

November 23, 2020
Google News 1 minute Read

കൊവിഡ് വാക്‌സിൻ പരീക്ഷണം വിജയത്തിലേക്ക്. 70.4 ശതമാനവും ഫലപ്രദമെന്ന് ഓക്‌സ്‌ഫോർഡ് സർവകലാശാല വ്യക്തമാക്കി. 11,636 പേരിൽ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് വെളിപ്പെടുത്തൽ. പാർശ്വഫലങ്ങൾ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വാക്‌സിൻ കുറഞ്ഞ വിലയിൽ വിപണിയിലെത്തും.

പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം വാക്‌സിൻ നൽകിയവരിൽ പകുതി ഡോസ് നൽകിയതിന് ശേഷം പിന്നീട് നൽകിയ സെക്കൻഡ് സ്റ്റാൻഡേർഡ് ഫുൾ ഡോസിൽ വാക്‌സിൻ 90 ശതമാനവും വിജയം കൈവരിച്ചതായി ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ വാക്‌സിൻ സംഘത്തിലെ അംഗമായ മോൻസി മാത്യു ട്വന്റി ഫോറിനോട് പറഞ്ഞു.

പരീക്ഷണഫലത്തിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനവാല സന്തോഷം പ്രകടിപ്പിച്ചു. ബ്രിട്ടനിലും ബ്രസീലിലുമുള്ള ഇരുപതിനായിരം പേരിൽ നടത്തിയ പരീക്ഷണത്തിന്റെ ഫലമാണ് ഓക്‌സ്‌ഫോർഡ് സർവകലാശാല പുറത്തുവിട്ടത്.

ഫലത്തിൽ അതീവ സന്തുഷ്ടരാണെന്ന് പരീക്ഷണത്തിന് നേതൃത്വം നൽകുന്ന പ്രഫ. ആൻഡ്രൂ പൊളാർഡ് പറഞ്ഞു. വാക്‌സിൻ ഉടൻ വിപണിയിലെത്തിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനവാല വ്യക്തമാക്കി. അസ്ട്ര സനേകയുമായി ചേർന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് രാജ്യത്തെ വാക്‌സിൻ പരീക്ഷണത്തിന് ചുക്കാൻ പിടിക്കുന്നത്.

Story Highlights covid vaccine trial leads to success

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here