Advertisement

വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് ആശങ്ക മാറ്റുന്നതാണ് ജനാധിപത്യം: എ വിജയരാഘവന്‍

November 23, 2020
Google News 1 minute Read
a vijayaraghavan

വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് ആശങ്ക മാറ്റുന്നതാണ് ജനാധിപത്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ദുര്‍വിനിയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന വിമര്‍ശനം ഉയര്‍ന്നതിനാലാണ് നടപടി. സര്‍ക്കാരിന്റെ ഉദ്ദേശുദ്ധിയെ ചോദ്യം ചെയ്യുന്ന വിമര്‍ശനം ഉപേക്ഷിക്കണമെന്നും എ വിജയരാഘവന്‍.

അതേസമയം നിയമസഭയില്‍ ചര്‍ച്ചകള്‍ക്ക് ശേഷം തുടര്‍നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രനേതൃത്വത്തിന്റെ നിലപാടിനെ തുടര്‍ന്നാണ് സിപിഐഎം അവൈലബിള്‍ സെക്രട്ടേറിയേറ്റ് യോഗം ചേര്‍ന്ന് തീരുമാനം കൈക്കൊണ്ടത്.

Read Also : പൊലീസ് നിയമ ഭേദഗതിയിൽ നിന്ന് സർക്കാർ പിന്മാറി

പൊലീസ് നിയമത്തിലെ 118 എ വകുപ്പ് ഭേദഗതി ചെയ്തുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ട് മൂന്നാം നാളാണ് സംഭവം. ഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നുവെന്ന് മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. എല്‍ഡിഎഫിനെ അനുകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലകൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തില്‍ നിയമഭേദഗതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പാര്‍ട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും ഉയര്‍ന്ന എതിര്‍പ്പുകള്‍ക്കു പുറമെ രാജ്യമെങ്ങുമുള്ള വ്യത്യസ്ത മേഖലകളിലെ പ്രമുഖര്‍ കൂടി സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിച്ചതോടെയാണ് കേന്ദ്ര നേതൃത്വം ഇടപെട്ടത്. രാവിലെ നിയമഭേദഗതിയിലുള്ള അതൃപ്തി സീതാറാം യെച്ചൂരി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു.

Story Highlights a vijayaraghavan, police act amendment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here