പെനാൽറ്റിയിൽ സ്കോർ ചെയ്ത് സന്റാന; ജയിച്ച് തുടങ്ങി ഹൈദരാബാദ്

Hyderabad beat Odisha ISL

ഐ എസ് എലിൽ ഒഡീഷ എഫ്സിക്കെതിരെ ഹൈദരാബാദ് എഫ്സിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഹൈദരാബാദ് വിജയിച്ചത്. 35ആം മിനിട്ടിൽ അരിഡാനെ സൻ്റാന നേടിയ ഗോളാണ് മത്സരത്തിൻ്റെ ഗതി നിർണയിച്ചത്. പെനാൽറ്റിയിൽ നിന്നായിരുന്നു സൻ്റാനയുടെ വിജയഗോൾ. തിരിച്ചടിക്കാൻ ഒഡീഷ കിണഞ്ഞു ശ്രമിച്ചെങ്കിലും ഹൈദരാബാദ് പ്രതിരോധവും ഫിനിഷിംഗിലെ പിഴവുകളും ഒഡീഷയ്ക്ക് തിരിച്ചടിയാവുകയായിരുന്നു.

Read Also : ഐഎസ്എൽ: ഇന്ന് ഒഡീഷ-ഹൈദരാബാദ് പോര്

മത്സരത്തിൽ കൃത്യമായ മേധാവിത്വം ഉണ്ടായിരുന്ന ഹൈദരാബാദ് കളത്തിൽ മികച്ച ഒത്തിണക്കം കാട്ടി. തുടക്കം മുതൽ ഒഡീഷ ഗോൾമുഖം വിറപ്പിച്ച അവർ നിരവധി ഗോളവസരങ്ങളും സൃഷ്ടിച്ചു. ക്ലോസ് ഷേവുകളും സേവുകളും ഒരുപോലെ ഹൈദരാബാദിനു വിലങ്ങുതടിയാവുന്നതിനിടെ 35ആം മിനിട്ടിൽ നിർണായക ഗോളെത്തി. ഒഡീഷ ക്യാപ്റ്റൻ സ്റ്റീവൻ ടെയ്ലറിന്റെ ഒരു ഹാൻഡ് ബോളിൽ നിന്ന് ലഭിച്ച പെനാൽറ്റി അരിഡാനെ സൻ്റാന അനായാസം വലയിലെത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ ഒഡീഷ അല്പം കൂടി മെച്ചപ്പെട്ട പ്രകടനം നടത്തി. തുടക്കത്തിൽ തന്നെ നന്ദകുമാർ ശേഖറിനു ലഭിച്ച ഒരു സുവർണാവസരം കൃത്യസമയത്ത് രക്ഷപ്പെടുത്തിയ ആകാശ് മിശ്രയാണ് ഹൈദരാബാദിന് ലീഡ് നീട്ടി നൽകിയത്. ഇരു ടീമുകളും അവസരങ്ങൾ സൃഷ്ടിച്ചെടുത്തെങ്കിലും ഒരുതവണ കൂടി ലക്ഷ്യം ഭേദിക്കാൻ ഇരുവർക്കും സാധിച്ചില്ല.

Story Highlights Hyderabad FC beat Odisha FC

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top