സൗഹൃദ മത്സരത്തിൽ മുംബൈ സിറ്റിയെ തകർത്ത് ബ്ലാസ്റ്റേഴ്സ്; ജയം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്

സൗഹൃദമത്സരത്തിൽ കരുത്തരായ മുംബൈ സിറ്റി എഫ്സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് മുംബൈയെ കീഴടക്കി എന്നാണ് മാധ്യമപ്രവർത്തകൻ മാർക്കസ് മെർഗുളാനോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ബ്ലാസ്റ്റേഴ്സിനായി ബ്രസീൽ താരം ഫക്കുണ്ടോ പെരേര രണ്ട് ഗോളുകൾ നേടിയപ്പോൾ ഓസ്‌ട്രേലിയൻ താരം ജോർദാൻ മുറെ ഒരു ഗോൾ സ്വന്തമാക്കി. മുംബൈക്കായി ആരാണ് ഗോൾ സ്കോർ ചെയ്തതെന്നതിൽ വ്യക്തതയില്ല.
കഴിഞ്ഞ മത്സരങ്ങളിൽ ഫസ്റ്റ് ഇലവനിൽ ഉൾപ്പെടാത്ത താരങ്ങൾക്കാണ് ഇരു ടീമുകളും കൂടുതൽ അവസരം നൽകിയത്. ബ്ലാസ്റ്റേഴ്സിനായി പെരേരയും മുറേയും 45 മിനിട്ട് വീതമാണ് കളിച്ചത്. മുംബൈക്കായി ഒരു വിദേശതാരം മാത്രമാണ് കളത്തിലിറങ്ങിയത്.
Read Also : എടികെ-ബ്ലാസ്റ്റേഴ്സ്: റോയ് കൃഷ്ണയുടെ ‘ഒറ്റയടി’; ബ്ലാസ്റ്റേഴ്സിന് തോൽവിയോടെ തുടക്കം
അതേസമയം, ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എടികെയോട് പരാജയപ്പെട്ടിരുന്നു. ഫിജി ക്യാപ്റ്റൻ റോയ് കൃഷ്ണ നേടിയ ഒരു ഗോളാണ് മത്സരഫലം നിർണയിച്ചത്. മത്സരത്തിൻ്റെ സമസ്ത മേഖലകളിലും ആധിപത്യം പുലർത്തിയെങ്കിലും ഫിനിഷിംഗിലെ പോരായ്മകൾ ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയാവുകയായിരുന്നു. മുംബൈ സിറ്റി എഫ്സി ആവട്ടെ തങ്ങളുടെ ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് പരാജയപ്പെട്ടു. എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ സിറ്റിയും പരാജയപ്പെട്ടത്. പെനാൽറ്റിയിലൂടെ ക്വെസി അപ്പയ്യ ആണ് നോർത്ത് ഈസ്റ്റിൻ്റെ ഗോൾ സ്കോറർ.
Story Highlights – kerala blasters defeated mumbai city fc in friendly match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here