Advertisement

തദ്ദേശ തെരഞ്ഞെടുപ്പ്; പ്രകടനപത്രിക പുറത്തിറക്കി ഇടതുമുന്നണി

November 23, 2020
Google News 1 minute Read

തദ്ദേശ തെരഞ്ഞെടുപ്പിലേക്കുളള പ്രകടനപത്രിക പുറത്തിറക്കി ഇടതുമുന്നണി. ജനുവരി ഒന്നുമുതൽ ക്ഷേമപെൻഷൻ 1500 രൂപയാക്കി വർധിപ്പിക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം. കൊവിഡ് വാക്‌സിൻ ഫലപ്രദമായി ജനങ്ങളിലെത്തിക്കുമെന്നും പ്രകടന പത്രികയിലുണ്ട്.

വികസനത്തിന് ഒരു വോട്ട്, സാമൂഹ്യമൈത്രിക്ക് ഒരു വോട്ട് എന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ മുദ്രാവാക്യം. 60 വയസ് കഴിഞ്ഞ എല്ലാവർക്കും ക്ഷേമപെൻഷൻ നൽകുമെന്ന് ഇടതുമുന്നണി വാഗ്ദാനം ചെയ്യുന്നു. 2020 ജനുവരി ഒന്നു മുതൽ ക്ഷേമപെൻഷൻ വർധിപ്പിക്കുമെന്നും പ്രകടന പത്രികയിലുണ്ട്. ക്ഷേമപെൻഷൻ 1500 രൂപയാക്കുമെന്നാണ് വാഗ്ദാനം. നിലവിൽ 1400 രൂപയാണ് ക്ഷേമപെൻഷൻ. കൊവിഡ് വാക്‌സിൻ ഫലപ്രദമായി ജനങ്ങളിലെത്തിക്കുമെന്നതാണ് മറ്റൊരു വാഗ്ദാനം. തദ്ദേശ സ്ഥാപനങ്ങളുടെ മുൻകൈയ്യിൽ 10 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നും മാനിഫെസ്റ്റോ പറയുന്നു. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി 3 ലക്ഷം പേർക്കും തൊഴിൽ വാഗ്ദാനമുണ്ട്.

തൊഴിലുറപ്പ് പദ്ധതിയിലുളളവർക്ക് ക്ഷേമനിധി രൂപീകരിക്കുമെന്നും 75 ദിവസം പണിയെടുത്താൽ ഉത്സവബത്ത നൽകുമെന്നും പ്രകടനപത്രികയിലുണ്ട്. കുടുംബശ്രീ അംഗത്വം 50 ലക്ഷമായി ഉയർത്തും. കുടുംബശ്രീ വഴി 10 ലക്ഷം പേർക്ക് ലാപ്പ്‌ടോപ്പ്, പച്ചക്കറിക്ക് തറവില പ്രഖ്യാപിച്ച പദ്ധതി സാർവത്രികമാക്കും, കേരളത്തിലെ പാർപ്പിട പ്രശ്‌നം പൂർണമായും പരിഹരിക്കും തുടങ്ങിയവയാണ് മറ്റു പ്രഖ്യാപനങ്ങൾ. ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ, മന്ത്രി എ കെ ശശീന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ ചേർന്നാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്.

Story Highlights Local elections; Left Front issues manifesto

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here