നടിയെ ആക്രമിച്ച കേസ്; അറസ്റ്റിലായ ബി. പ്രദീപ് കുമാറിന് വിഐപി പരിഗണന

നടിയെ ആക്രമിച്ച കേസില്‍ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ബി പ്രദീപ് കുമാറിന് വിഐപി പരിഗണന. പ്രതിയെ കാഞ്ഞങ്ങാട് എത്തിക്കുന്നതുവരെ സ്വന്തം ഫോണ്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി. പൊലീസ് വാഹനം പോലും ഒഴിവാക്കിയായിരുന്നു അറസ്റ്റ്. സ്വകാര്യ വാഹനത്തിലാണ് പത്തനാപുരത്തുനിന്ന് പ്രദീപ് കുമാറിനെ കാഞ്ഞങ്ങാട് എത്തിച്ചത്.
ഇന്ന് പുലര്‍ച്ചെ നാലുമണിക്കാണ് പ്രദീപ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം കാഞ്ഞങ്ങാട് എത്തിക്കുന്നത് 8.30 നാണ്. ഈ സമയത്തെല്ലാം പ്രദീപ് കുമാര്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു. പത്തനാപുരത്തുനിന്ന് ബേക്കല്‍ പൊലീസാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. പ്രദീപ്കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു.
കേസിലെ എട്ടാം പ്രതി ദിലീപിന് അനുകൂലമായി മൊഴി നല്‍കിയില്ലെങ്കില്‍ മാപ്പുസാക്ഷിയെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കാസര്‍ഗോഡ് സ്വദേശി വിപിന്‍ലാല്‍ ആണ് പരാതിയുമായി പൊലീസില്‍ സമീപിച്ചത്. സംഭവത്തില്‍ പ്രദീപ് കുമാറിന് കൃത്യമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്.
Story Highlights – b pradeep kumar, VIP consideration