ബാങ്കുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്

bank

സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്. ഇനി മുതല്‍ മാസത്തിലെ ഒന്നാം ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയും ബാങ്കുകള്‍ പ്രവര്‍ത്തിക്കും. സംസ്ഥാനതല ബാങ്ക് സമിതിയുടേതാണ് തീരുമാനം. കൊവിഡ് വ്യാപനത്തെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് അവധി നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ച പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് തീരുമാനമായില്ല.

അതേസമയം സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ദുരന്ത നിവാരണ വകുപ്പ് പ്രഖ്യാപിച്ചു. ട്യൂഷന്‍ സെന്ററുകള്‍, തൊഴില്‍ അധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അനുമതി നല്‍കി. കമ്പ്യൂട്ടര്‍ സെന്ററുകള്‍, നൃത്ത വിദ്യാലയങ്ങള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. വിദ്യാര്‍ത്ഥികളുടെ എണ്ണം ഹാളിന്റെ 50 ശതമാനമേ പാടുള്ളൂ. അല്ലെങ്കില്‍ പരമാവധി 100 പേരെ ഉള്‍ക്കൊള്ളിക്കാം. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്‌കൂളുകളും തുറക്കാന്‍ അനുമതിയില്ല. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം പ്രവര്‍ത്തനം.

Story Highlights bank, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top