കൊവിഡ് ഡ്യൂട്ടി ഓഫ് റദ്ദാക്കിയ സംഭവം; നഴ്‌സസ് ഒരു മണിക്കൂര്‍ ഒ.പി ബഹിഷ്‌കരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സസ് ഒരു മണിക്കൂര്‍ ഒ.പി. ബഹിഷ്‌കരിച്ചു. നഴ്‌സസിന് അനുവദിച്ചിരുന്ന കൊവിഡ് ഡ്യൂട്ടി ഓഫ് റദ്ദാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു സൂചനാ സമരം. പത്ത് ദിവസം കൊവിഡ് ഡ്യൂട്ടി ചെയ്താല്‍ മൂന്ന് ദിവസം ഓഫ് എന്ന രീതിയിലായിരുന്നു ഇത് വരെ നഴ്‌സസിന് ഡ്യൂട്ടി ക്രമീകരിച്ചിരുന്നത്. ഇത് റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് കേരള ഗവണ്‍മെന്റ് നഴ്‌സസ് യൂണിയന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്.
കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് അധികൃതരുമായി ചര്‍ച്ച നടന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഏഴ് ഡ്യൂട്ടിക്ക് ഒരു നൈറ്റ് ഓഫ് നല്‍കാനേ കഴിയൂ എന്നാണ് സൂപ്രണ്ട് അറിയിച്ചത്. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പിന്റെ അടിയന്തിര ഇടപെടലാണ് സമരക്കാര്‍ പ്രതീക്ഷിക്കുന്നത്. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ അനിശ്ചികാല സമരത്തിലേക്ക് നീങ്ങുമെന്ന് നഴ്‌സസിന്റെ മുന്നറിയിപ്പ്.
Story Highlights – cancellation of covid duty leave; nurses boycotted OP for an hour
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here