കൊവിഡ് വാക്‌സിൻ ആദ്യം നൽകുക ഒരു കോടി ആരോഗ്യ പ്രവർത്തകർക്ക് : റിപ്പോർട്ട്

covid vaccine first dose for health workers says report

ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ ആദ്യം നൽകുക ആരോഗ്യ പ്രവർത്തകർക്കാണെന്ന് റിപ്പോർട്ട്. ആദ്യ മുൻഗണനാ വിഭാഗത്തെ കുറിച്ചുള്ള ഡേറ്റാബെയ്‌സ് തയാറാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ടവർ അറിയിച്ചുവെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

എല്ലാ സംസ്ഥാനങ്ങളിലേയും 92 ശതമാനം സർക്കാർ 56 ശതമാനം സ്വകാര്യ ആശുപത്രികളും ഇത് സംബന്ധിച്ച വിവരങ്ങൾ കൈമാറിയെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകരുടെ എണ്ണം ഒരു കോടിയോളം വരുമെന്നും ഇവർക്കൊപ്പം കൊവിഡ് പ്രതിരോധ പ്രവർത്തനത്തിലെ മുൻനിര പോരാളികൾക്കും ആദ്യ ഡോസ് നൽകുമെന്നാണ് നിലവിലെ തീരുമാനം.

നിലവിൽ അഞ്ച് വാക്‌സിനുകളാണ് ഇന്ത്യയിൽ അഡ്വാൻസ്ഡ് ഘട്ടത്തിൽ എത്തി നിൽക്കുന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ഓക്‌സഫഡ് വാക്‌സിന്റെ മൂന്നാം ഘട്ടം പൂർത്തീകരിച്ചിട്ടുണ്ട്. ഭാരത് ബയോട്ടെക് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചിട്ടേയുള്ളു. സൈഡസ് കഡില രണ്ടാം ഘട്ടം പൂർത്തിയാക്കി. ഡോ.റെഡ്ഡീസ് നടത്തുന്ന റഷ്യയുടെ സ്പുട്‌നിക് V ന്റെ പരീക്ഷണം 2-3 ഘട്ടങ്ങളിലാണ്. ബയോളജിക്കൽ ഇ എന്ന വാക്‌സിനാകട്ടെ പരീക്ഷണത്തിന്റെ ആദ്യ ഘട്ടത്തിലാണ്.

Story Highlights covid vaccine first dose for health workers says report

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top