ലോക കോടീശ്വരന്മാരില്‍ ബില്‍ ഗേറ്റ്‌സിനെ പിന്തള്ളി ഇലോണ്‍ മസ്‌ക് രണ്ടാം സ്ഥാനത്തേക്ക്

bill gates elon musk

ലോക കോടീശ്വരന്മാരില്‍ ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി ഇലോണ്‍ മസ്‌ക്. മൈക്രോസോഫ്റ്റ് സ്ഥാപകനെ പിന്നിലാക്കി രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ഇലോണ്‍ മസ്‌ക് ഇപ്പോള്‍. ടെസ്ലയുടെയും സ്‌പേസ് എക്‌സിന്റെയും സ്ഥാപകനാണ്.

49 വയസുള്ള ഇലോ മസ്‌കിന്റെ ആസ്തി 7.2 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 127.9 ബില്യണ്‍ ഡോളറായി. ടെസ്ലയുടെ ഓഹരി മൂല്യം ഉയര്‍ന്നതോടെയാണ് ബില്‍ ഗേറ്റ്‌സിനെ ഇലോണ്‍ മസ്‌ക് കവച്ചുവച്ചത്. 100.3 ബില്യണ്‍ ഡോളര്‍ ആണ് ഇലോണ്‍ മസ്‌കിന്റെ ആസ്തിയിലുണ്ടായ വര്‍ധന. ടെസ്ലയുടെ വിപണിയിലെ മൂല്യം 500 ബില്യണ്‍ ഡോളറാണ്.

Read Also : 2021 ല്‍ ഇന്ത്യന്‍ വിപണിയിലേക്ക്; പ്രഖ്യാപനവുമായി ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്

ബ്ലൂംബെര്‍ഗിന്റെ ബില്യണയര്‍ ഇന്റക്‌സില്‍ ഒരു വര്‍ഷം കൊണ്ട് ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ചവരില്‍ മുമ്പനായിരിക്കുകയാണ് ഇതോടെ ഇലോണ്‍ മസ്‌ക്. ഏറ്റവും കൂടുതല്‍ ആസ്തിയുള്ള 500 പേരില്‍ നിന്നാണ് ഇലോണ്‍ മസ്‌ക് മുന്നിലെത്തിയത്. ഈ വര്‍ഷം ജനുവരിയില്‍ ഇക്കാര്യത്തില്‍ ഇലോണ്‍ മസ്ക് 35ാം സ്ഥാനത്തായിരുന്നു. ഇലോണ്‍ മസ്‌കിന്റെ സമ്പാദ്യത്തിന്റെ നാലില്‍ മൂന്ന് ഭാഗവും ടെസ്ലയുടെ ഓഹരിയില്‍ നിന്നാണ്. സ്‌പേസ് എക്‌സിന്റെ മൂല്യത്തിന്റെ നാല് മടങ്ങിനേക്കാള്‍ വരുമിത്.

വര്‍ഷങ്ങളോളം ബില്‍ ഗേറ്റ്‌സ് തന്നെയായിരുന്നു ലോക കോടീശ്വരന്മാരില്‍ മുന്നില്‍. പിന്നീട് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബേസോസ് ബില്‍ ഗേറ്റ്‌സിനെ കടത്തിവെട്ടുകയായിരുന്നു.

Story Highlights elon musk, bill gates, billionaires

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top