കെ.എ.എസ്.പരീക്ഷ ഇനിമുതൽ ഹയർ സെക്കൻഡറി അധ്യാപകർക്കും എഴുതാം; സുപ്രിംകോടതി

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷയെഴുതാൻ(കെഎഎസ്) ഗസറ്റഡ് റാങ്കിലുള്ള ഹയർ സെക്കൻഡറി അധ്യാപകർക്കും അനുമതി നൽകിയ ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവച്ചു. സംസ്ഥാന സർക്കാരിന്റെ അപ്പീൽ ജസ്റ്റിസ് എസ്. അബ്ദുൾ നസീർ അധ്യക്ഷനായ ബെഞ്ച് തള്ളികൊണ്ടാണ് ഹൈക്കോടതി വിധി ശരിവച്ചത്.

ഹൈക്കോടതി വിധിയിൽ ഇടപെടാൻ ഉദ്യേശിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ഭരണപരിചയമില്ലെന്ന കാരണം പറഞ്ഞാണ് ഗസറ്റഡ് റാങ്കിലുള്ള ഹയർ സെക്കൻഡറി അധ്യാപകരെ കെ.എ.എസ്. പരീക്ഷ എഴുതുന്നതിൽ നിന്ന് സർക്കാർ ഒഴിവാക്കിയത്. എന്നാൽ, ഈ തീരുമാനം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

Story Highlights Higher Secondary Teachers can now write the KAS exam; Supreme Court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top