ഇത് ഇന്ത്യ പാകിസ്താന് നൽകുന്ന തിരിച്ചടിയുടെ ദൃശ്യങ്ങളല്ല [24 Fact Check]

പാകിസ്താൻ നിയന്ത്രണത്തിലുള്ള കശ്മീരിൽ ഇന്ത്യ നടത്തുന്ന തിരിച്ചടിയുടെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിലൊരു ആക്രമണം നടന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
59 സെക്കൻഡ് ദൈർഖ്യമുള്ള വിഡിയോയാണ് ഇന്ത്യ നടത്തിയ പ്രത്യാക്രമണമെന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത്. പാക് അധീന കശ്മീരിലെ ഭീകരവാദികളെയും, ട്രയ്‌നിംഗ് ക്യാമ്പുകളും ഇന്ത്യ വ്യോമാക്രമണത്തിലൂടെ തകർക്കുന്നുവെന്ന് വിഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷനിൽ പറയുന്നു.
എന്നാൽ ഇത്തരത്തിലൊരു ആക്രമണവും നടന്നിട്ടില്ലെന്ന് ഇന്ത്യൻ സേന വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഇപ്പോൾ പ്രചരിക്കുന്നത് ഈ തിരിച്ചടിയുടെ ദൃശ്യങ്ങളല്ല. ആർമാ 2 എന്ന വിഡിയോ ഗെയിമിന്റെ ചില ഭാഗങ്ങളാണ് ഇന്ത്യൻ വ്യോമാക്രമണം എന്ന പേരിൽ പ്രചരിക്കുന്നത്.
ഇതാദ്യമായല്ല ഈ, വിഡിയോ ഗെയിം ദൃശ്യങ്ങൾ, പ്രചരിക്കുന്നത്. മുൻപ് ബലാകോട്ട് പ്രത്യാക്രമണത്തിന്റേത് എന്ന പേരിലും ഈ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.
Story Highlights – india airstrike fake visual 24 fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here