ആദ്യ റൗണ്ടിലെ അവസാന മത്സരം: ഇന്ന് ജംഷഡ്പൂർ എഫ്സി ചെന്നൈയിൻ എഫ്സിയെ നേരിടും

ഐഎസ്എലിൽ ഇന്ന് ജംഷഡ്പൂർ എഫ്സി ചെന്നൈയിൻ എഫ്സിയെ നേരിടും. ഇരു ടീമുകളും ബാലൻസ്ഡ് ആയ സ്ക്വാഡുമായാണ് കളത്തിലിറങ്ങുന്നത്. ജയത്തോടെ തുടങ്ങാനാവും ഇരു ടീമുകളും ശ്രമിക്കുക. തിലക് മൈതാൻ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. കഴിഞ്ഞ സീസണിൽ ചെന്നൈയുടെ പരിശീലകനായിരുന്ന ഓവൻ കോയിൽ ഇത്തവണ ജംഷഡ്പൂരിനൊപ്പമാണ്. കഴിഞ്ഞ സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവായ നെരിജസ് വാൽസ്കിസ് കോയിലിനൊപ്പം ചെന്നൈയിനിൽ നിന്ന് ജംഷഡ്പൂരിലേക്ക് ചേക്കേറുകയും ചെയ്തു. അതേ സമയം, മിഡ്ഫീൽഡർ മെമോസ് മോറ ജംഷഡ്പൂരിൽ നിന്ന് ചെന്നൈയിനിൽ എത്തിയിട്ടുണ്ട്.
Read Also : പെനാൽറ്റിയിൽ സ്കോർ ചെയ്ത് സന്റാന; ജയിച്ച് തുടങ്ങി ഹൈദരാബാദ്
4-2-3-1 എന്ന ഫോർമേഷനിലാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ടിപി രഹനേഷ് ഗോൾവല സംരക്ഷിക്കും. ലാൽഡിൻലിയാന എൻതേയ്, സ്റ്റീഫൻ എസെ, പീറ്റർ ഹാർട്‌ലി, സന്ദീപ് മന്ദി എന്നിവർ പ്രതിരോധത്തിൽ അണിനിരക്കും. അയിറ്റോർ മോൺറോയ്, ജിതേന്ദ്ര സിംഗ്, ജാക്കിചന്ദ് സിംഗ്, അലക്സാണ്ട്ര ലിമ, ഐസക് വൻമൽസാമ എന്നിവർ മധ്യനിരയിൽ കളിക്കുമ്പോൾ നെരിജസ് വാൽസ്‌കിസ് ആണ് ഒരേയൊരു ഫോർവേഡ്.
ചെന്നൈയിൻ എഫ്സിയിൽ വിശാൽ കീത്ത് ആണ് ഗോൾ വല സംരക്ഷിക്കുക. റീഗൻ സിംഗ്, എലി സാബിയ, ഇനെസ് സിപോവിച്, ലാൽചുവന്മാവിയ ഫനായ്, ദീപക് ടാംഗ്രി എന്നിവർ പ്രതിരോധത്തിലും അനിരുദ്ധ് ഥാപ്പ, റാഫേൽ ക്രിവെല്ലാരോ, ലാലിയാൻസുവാല ചാങ്തെ, എസ്മായേൽ ഗോൺകാൽവസ് എന്നിവരാണ് മധ്യനിരയിലുള്ളത്. ജാക്കൂബ് സിൽവസ്റ്റർ മാത്രമാണ് മുന്നേറ്റ നിരയിലുള്ളത്.
Story Highlights – jamshedpir fc vs chennaiyin fc isl preview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here