സ്പീക്കർക്ക് അതൃപ്തിയെന്ന വാർത്ത മാധ്യമങ്ങൾ പടച്ചുവിട്ടത്; നോട്ടിസിന് ഉടൻ മറുപടി നൽകുമെന്ന് മന്ത്രി തോമസ് ഐസക്

സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സ്പീക്കർക്ക് അതൃപ്തിയെന്ന വാർത്ത മാധ്യമങ്ങൾ പടച്ചുവിട്ടതെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. അവകാശ ലംഘന വിഷയത്തിൽ മറുപടി വൈകുന്നതിൽ സ്പീക്കർക്ക് അതൃപ്തിയുണ്ടെന്ന് കരുതുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

അവകാശം ലംഘിച്ചിട്ടുണ്ടെങ്കിൽ ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണ്. സ്പീക്കർ എടുക്കുന്ന ഏത് തീരുമാനവും സ്വീകരിക്കും. കരട് റിപ്പോർട്ടെന്ന ഉത്തമ വിശ്വാസത്തിലാണ് നടപടിയെടുത്തത്. സ്പീക്കറുടെ നോട്ടിസിന് ഉടൻ മറുപടി നൽകുമെന്നും മന്ത്രി വിശദീകരിച്ചു.

Read Also :സിഎജി റിപ്പോര്‍ട്ട് വിവാദം; സ്പീക്കര്‍ക്ക് അതൃപ്തി

സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ സ്പീക്കർക്ക് അതൃപ്തിയുള്ളതായി റിപ്പോർട്ടുണ്ടായിരുന്നു. ധനമന്ത്രി തന്നെ സി.എ.ജി. റിപ്പോർട്ടിന്റെ ഉളളടക്കം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതാണ് അതൃപ്തിക്ക് കാരണമെന്നായിരുന്നു വാർത്തകൾ.

Story Highlights Dr. T M Thomas issac, CAG Report, P Sreeramakrishnan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top