Advertisement

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരെ ഓര്‍ഡിനന്‍സുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

November 24, 2020
Google News 1 minute Read

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരെ ഓര്‍ഡിനന്‍സുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അഞ്ച് വര്‍ഷം വരെ തടവിനും 15,000 രൂപ പിഴയ്ക്കുമാണ് വ്യവസ്ഥ. പ്രായപൂര്‍ത്തിയാകാത്തവരെ മതപരിവര്‍ത്തനം നടത്തിയാല്‍ പത്ത് വര്‍ഷം തടവും 35,000 രൂപ പിഴയും ശിക്ഷയായി ലഭിക്കും.

കഴിഞ്ഞ ദിവസം മതപരിവര്‍ത്തനത്തിന് എതിരെ ശക്തമായ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. നിയമമനുസരിച്ച് സ്ത്രീയെ മതം മാറ്റാനായാണ് വിവാഹം നടത്തുന്നതെങ്കില്‍ അത് അംഗീകരിക്കപ്പെടില്ല. കഴിഞ്ഞ ആഴ്ച ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ്ജും വിവാഹത്തിനെ തുടര്‍ന്നുള്ള മതമാറ്റത്തിന് എതിരെ കര്‍ശന നിയമം കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു.

Story Highlights utthar pradesh, yogi adithyanath, religion conversion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here