ബത്തേരിയിൽ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു

വയനാട് ബത്തേരിയിൽ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. പഴുപ്പത്തൂരിലാണ് സംഭവം. കാവുംകരകുന്ന് ആലുംപറമ്പിൽ നിര്യാതനായ കറപ്പന്റെ ഭാര്യ തങ്ക (68) ആണ് മരിച്ചത്.

ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം. വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട് അയൽവാസികൾ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് തങ്കയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഇടപെട്ട് തീ അണച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല.

Story Highlights Burned to death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top