കൊവിഡ്: ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിരോധ പ്രവർത്തനം ഊർജമാക്കി

പ്രതിദിന കൊവിഡ് കേസുകൾ വർധിക്കുന്ന ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. സംസ്ഥാനങ്ങളിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കും.
അതിനിടെ ഡൽഹിയിൽ വീണ്ടും മരണസംഖ്യ 100 കടന്നു. 24 മണിക്കൂറിൽ 6,224 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 40,000 ത്തിന് താഴെയായി. ഡൽഹിയിൽ കഴിഞ്ഞ ദിവസം അറുപതിനായിരത്തിന് മുകളിൽ പരിശോധന നടത്തി. ഡൽഹിയിൽ ഉടൻ സ്‌കൂളുകൾ തുറക്കില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. മഹാരാഷ്ട്രയിൽ 5,439 ഉം പശ്ചിമ ബംഗാളിൽ 3,545 പേർക്കും പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഗുജറാത്തിൽ 1,510 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 2 ലക്ഷം കടന്നു.
Story Highlights – covid 19, Delhi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here