രേഖകളിൽ വ്യക്തത തേടി എൻഫോഴ്‌സ്‌മെന്റ്; കെ. എം ഷാജിയെ വീണ്ടും ചോദ്യം ചെയ്‌തേക്കും

Enforcement Directorate Questioning K.M Shaji MLA

സ്‌കൂൾ കോഴയുമായി ബന്ധപ്പെട്ട പരാതിയിൽ കെ.എം. ഷാജി എം.എൽ.എയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും. രേഖകളിൽ വ്യക്തത തേടിയാണ് എൻഫോഴ്‌സ്‌മെന്റിന്റെ നടപടി. കഴിഞ്ഞ ദിവസം ചാർട്ടേഡ് അക്കൗണ്ടന്റ് വഴി ഷാജി രേഖകൾ സമർപ്പിച്ചിരുന്നു.

വീട് നിർമാണത്തിന് ചെലവഴിച്ച പണം, ഭൂമിയിടപാട്, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം, കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്ക് വന്ന പണം തുടങ്ങിയവയുടെ വിവരം നൽകാൻ ഇ.ഡി ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങളാണ് കഴിഞ്ഞ ദിവസം കൈമാറിയത്. എന്നാൽ, നേരത്തെ നൽകിയ കണക്കുകളുടെ അനുബന്ധ വിവരങ്ങൾ മാത്രമാണെന്നും കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയേണ്ടതുണ്ടെന്നുമാണ് ഇ.ഡി നിലപാട്. നേരത്തേ രണ്ട് തവണയായി 25 മണിക്കൂറിലേറെ സമയം ഷാജിയെ ഇ.ഡി ചോദ്യംചെയ്തിരുന്നു.

Story Highlights K M Shaji, Enforcement directorate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top