ഹത്‌റാസ് കേസ് അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഹത്‌റാസ് കേസ് അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം എന്ന് പൂര്‍ത്തിയാകുമെന്ന് അറിയിക്കാന്‍ സിബിഐക്ക് കഴിഞ്ഞ തവണ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇരയുടെ കുടുംബത്തിന് ഏര്‍പ്പെടുത്തിയ സുരക്ഷ സന്നാഹത്തെ കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സിആര്‍പിഎഫിനോടും
കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് പങ്കജ് മിത്തല്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പതിനാലിനാണ് പത്തൊന്‍പതുകാരി കൂട്ട ബലാത്സംഗത്തിനിരയായത്. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സെപ്റ്റംബര്‍ 29 നാണ് പെണ്‍ക്കുട്ടി മരിച്ചത്.
Story Highlights – Hathras case probe: CBI to file status report in Allahabad High court today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here