Advertisement

സ്വർണ്ണക്കടത്ത് കേസ്: നാല് പ്രതികൾ കരുതൽ തടങ്കലിൽ

November 25, 2020
Google News 1 minute Read
kt ramees sarith under involuntary commitment

സ്വർണ്ണക്കടത്ത് കേസിലെ നാല് പ്രതികൾ കരുതൽ തടങ്കലിൽ. കെ.ടി റമീസ്, ജലാൽ, ഷാഫി, സരിത് എന്നിവരെയാണ് കരുതൽ തടങ്കലിൽ ആക്കിയത്. ഇവരെ കരുതൽ തടങ്കൽ വയ്ക്കണമെന്ന കസ്റ്റംസ് ആവശ്യം കേന്ദ്രസർക്കാർ അംഗീകരിക്കുകയായിരുന്നൂ. സ്വപ്നയും, സന്ദീപും നേരത്തെ കരുതൽ തടങ്കലിൽ ആയിരുന്നു.

കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് ഇന്നലെ കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു.
സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് സൂപ്രണ്ട് വി. വിവേകിന്റെ നേതൃത്വത്തിലുളള സംഘം എറണാകുളം ജില്ലാ ജയിലിലെത്തിയാണ് എം ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നയതന്ത്ര ബാഗേജ് വഴിസ്വർണം കടത്തിയ കേസിൽ ശിവശങ്കറിനെതിരെ തെളിവ് ലഭിച്ചെന്നാണ് കസ്റ്റംസ് വാദം.

കേസിന്റെ ആദ്യ ഘട്ടത്തിൽ ശിവശങ്കറിന് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന അഭ്യൂഹം തളളിയ കംസ്റ്റംസ് ഒടുവിൽ നിലപാട് മാറ്റി. പുതിയ തെളിവുകൾ ലഭിച്ച പശ്ചാത്തലത്തിലാണ് അറസ്റ്റെന്ന് കസ്റ്റംസ് വിശദീകരിക്കുന്നു. ഏറ്റവുമൊടുവിൽ വീണ്ടും രേഖപ്പെടുത്തിയ സ്വപ്നയടക്കമുള്ളവരുടെ മൊഴിയാണ് ശിവശങ്കറിന് കുരുക്കായത്.

Story Highlights kt ramees sarith under involuntary commitment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here