മെസിക്കായി 10 വർഷത്തെ കരാർ മുന്നോട്ടുവച്ച് മാഞ്ചസ്റ്റർ സിറ്റി: റിപ്പോർട്ട്

ബാഴ്സലോണ ഇതിഹാസ താരം ലയണൽ മെസിക്കായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി 10 വർഷത്തെ കരാർ മുന്നോട്ടുവച്ചു എന്ന് റിപ്പോർട്ട്. ആദ്യ കുറച്ച് വർഷങ്ങൾ മാഞ്ചസ്റ്റർ സിറ്റിയിലും, പിന്നീട് മേജർ ലീഗ് സോക്കർ ടീമായ ന്യൂയോർക്ക് സിറ്റിയിലുമാവും മെസി ഈ 10 വർഷങ്ങൾ കളിക്കേണ്ടത്. താത്പര്യമെങ്കിൽ സിറ്റി ഗ്രൂപ്പിൻ്റെ മറ്റ് ഗ്രൂപ്പുകളിലും കളിക്കാം.
ഈ സീസൺ അവസാനിക്കുമ്പോൾ മെസി ബാഴ്സലോണ വിടുമെന്നാണ് സൂചന. പ്രസിഡൻ്റ് ബാർതോമ്യു രാജിവെച്ചെങ്കിലും ബാഴ്സലോണ വിടാനുള്ള താരത്തിൻ്റെ തീരുമാനത്തിനു മാറ്റമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാഴ്സ വിട്ട് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിലേക്കാണ് മെസി കൂടുമാറുക എന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബോർഡുമായി നിലനിന്നിരുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് മെസി ക്ലബ് വിടാൻ തീരുമാനമെടുത്തത്. എന്നാൽ, സാങ്കേതിക വശങ്ങൾ ചൂണ്ടിക്കാട്ടി ജോസപ് ബാർതോമ്യു പ്രസിഡൻ്റായ ബോർഡ് മെസിയെ ക്ലബിൽ നിലനിർത്തിയിരുന്നു. ഇതിനു പിന്നാലെ ബാർതോമ്യുവിനെതിരെയും ബോർഡിനെതിരെയും ആഞ്ഞടിച്ച താരം കരാർ അവസാനിക്കുമ്പോൾ ക്ലബ് വിടുമെന്ന് അറിയിച്ചു. ഇത് ബോർഡിൻ്റെ രാജിയിലേക്ക് വഴിതെളിച്ചു. ക്ലബ് രാജിവെച്ച് ഒഴിഞ്ഞു എങ്കിലും തൻ്റെ തീരുമാനത്തിനു മാറ്റമില്ലെന്ന് മെസി പറയുന്നു. സിറ്റിയിൽ കളിക്കണമെങ്കിൽ രണ്ട് നിബന്ധനയും മെസിക്കുണ്ട്. പരിശീലകൻ പെപ് ഗ്വാർഡിയോളോയും അർജൻ്റൈൻ സഹതാരം സെർജിയോ അഗ്യൂറോയും സിറ്റിൽ ഉണ്ടായിരിക്കണമെന്നാണ് മെസിയുടെ ആവശ്യം. നേരത്തെ പെപിനു കീഴിൽ മെസി ബാഴ്സയ്ക്ക് വേണ്ടി കളിച്ചിരുന്നു.
Story Highlights – Manchester City’s 10-year plan for Lionel Messi to include move to New York
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here