‘നിവര്‍’ രാത്രി തീരം തൊടും; ചെന്നൈ വെള്ളപ്പൊക്ക ഭീഷണിയില്‍

‘നിവര്‍’ ചുഴലിക്കാറ്റ് ഇന്ന് രാത്രി എട്ട് മണിയോടെ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. തമിഴ്‌നാട്ടില്‍ കനത്ത മഴയാണ്. തെലങ്കാനയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മടിപ്പാക്കം, ആടംബാക്കം, വേളാഞ്ചേരി, നംഗല്ലൂര്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി.
Read Also : നിവര്‍ ചുഴലിക്കാറ്റ് ഇന്ന് കര തോടും; തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയില്‍
ചെന്നൈയിലും കാറ്റ് വീശും. നിവര്‍ തീവ്ര ചുഴലിക്കാറ്റായി മാറുന്നുണ്ടെന്നും വിവരം. 80-100 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യത. ചെന്നൈയില്‍ രാത്രി ഏഴ് മുതല്‍ നാളെ രാവിലെ ഏഴ് മണി വരെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും. മെട്രോ സര്‍വീസുകളും ഏഴ് മണി മുതല്‍ നിര്‍ത്തിവയ്ക്കും.
ചെന്നൈയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. എന്‍പിആര്‍എഫ് സേനാംഗങ്ങളെയും വിന്യസിച്ചു. തീരപ്രദേശത്ത് കനത്ത ജാഗ്രത നിര്‍ദേശമുണ്ട്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ചെമ്പരപാക്കം തടാകത്തില്‍ നിന്ന് തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി.
Story Highlights – nivar cyclone, chennai flood attack