നിവര്‍ ചുഴലിക്കാറ്റ് ഇന്ന് കര തോടും; തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയില്‍

Hurricane Nivar ; Tamil Nadu, Andhra Pradesh and Puducherry are on high alert

നിവര്‍ ചുഴലിക്കാറ്റ് ഇന്ന് കര തോടും. മാമല്ലാപൂരത്തിനും കാരയ്ക്കലിനുമിടയില്‍ ഇന്ന് വൈകിട്ട് കരയില്‍ പ്രവേശിക്കുമെന്നാണ് പ്രവചനം. 145 കിലോമീറ്റരായിയിരിക്കും കരയില്‍ പ്രവേശിക്കുമ്പോഴുള്ള കാറ്റിന്റെ വേഗത. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയില്‍. തമിഴ്‌നാട്ടിലെ കടലൂര്‍ തീരത്തുനിന്നും 220 കിലോമീറ്റര്‍ അകലെയാണ് നിലവില്‍ നിവര്‍ ഉള്ളത്.

ചുഴലിക്കാറ്റിന് മുന്നോടിയായി ചെന്നൈയിലും, വടക്കന്‍ തമിഴ്‌നാട്ടിലെ തീരമേഖലയില്‍ ഇന്നലെ മുതല്‍ കനത്ത മഴ അനുഭവപ്പെട്ടു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി തമിഴ്‌നാട്ടിലും, പുതുച്ചേരിയിലും ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു. നിവര്‍ നാശം വിതയ്ക്കാന്‍ സാധ്യതയുള്ള കടലൂര്‍, തഞ്ചാവൂര്‍, നാഗപട്ടണം, പുതുക്കോട്ട കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്നും താഴ്ന്ന പ്രദേശങ്ങളിലെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ചെന്നൈയിലേക്കുള്ള ഇന്‍ഡിഗോയുടെ 49 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ചെന്നൈയില്‍ നിന്ന് തെക്കന്‍ തമിഴ്‌നാട്ടിലേക്കുള്ള മുഴുവന്‍ ട്രെയിനുകളും റദ്ദാക്കി. തഞ്ചാവൂര്‍, നാഗപട്ടണം ഉള്‍പ്പെടെ ഏഴ് ജില്ലകളിലെ ബസ് സര്‍വീസ് നിര്‍ത്തിവച്ചു. നാവികസേനയും കോസ്റ്റ് ഗാര്‍ഡും സുരക്ഷയ്ക്കായി വിവിധ സ്ഥലങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

Story Highlights Hurricane Nivar ; Tamil Nadu, Andhra Pradesh and Puducherry are on high alert

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top