ഒമാനില്‍ ഇന്ന് 223 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഒമാനില്‍ ഇന്ന് 223 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ചു ചികിത്സയില്‍ ഉണ്ടായിരുന്ന അഞ്ചു പേര് കൂടി മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തു വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 122579 ആയി. കൊവിഡ് ബാധിച്ചു ചികിത്സയില്‍ ഉണ്ടായിരുന്ന അഞ്ചു പേര് കൂടി മരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1391 ആയി.
113856 പേര്‍ ഇതുവരെ കൊവിഡ് രോഗ മുക്തി നേടി. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 92.9 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടയില്‍ 25 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 250 പേരാണ് നിലവില്‍ ഒമാനിലെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ ഉള്ളത്. ഇതില്‍ 121 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി .
Story Highlights – Oman confirms 223 new coronavirus cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here