അയോധ്യയിൽ നിർമിക്കുന്ന വിമാനത്താവളത്തിന്റെ പേര് മര്യാദാ പുരുഷോത്തം ശ്രീരാം വിമാനത്താവളം

അയോധ്യയിൽ നിർമിക്കുന്ന വിമാനത്താവളത്തിന്റെ പേര് മര്യാദാ പുരുഷോത്തം ശ്രീരാം വിമാനത്താവളം എന്നായിരിക്കുമെന്ന് യോഗി സർക്കാർ. പുതിയ പേരിന്റെ നിർദേശം മന്ത്രിസഭ അംഗീകരിച്ചു. നേരത്തെ ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പേര് ‘അയോധ്യ’ എന്നാക്കി മാറ്റിയിരുന്നു.
2021 ഡിസംബറിൽ വിമാനത്താവള ജോലികൾ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. രാമക്ഷേത്ര നിർമാണം പൂർത്തിയാകുന്നതോടെ അയോധ്യയിലേയ്ക്ക് എത്താനുള്ള വിശ്വാസികളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും ഈ വിമാനത്താവളമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
അന്താരാഷ്ട്ര നിലവാരത്തിൽ പണി കഴിപ്പിക്കുന്ന വിമാനത്താവളമാണ് അയോധ്യയിലേത്. 300 കോടി രൂപ വിമാനത്താവള നിർമാണത്തിനായി ചെലവഴിച്ചിട്ടുണ്ട്. ഇതിന് പുറമെ 525 കോടി രൂപ കൂടി യോഗി സർക്കാർ അനുവദിച്ചു.
Story Highlights – yogi govt names ayodhya airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here