ഡൽഹി പരിസ്ഥിതി മന്ത്രിക്ക് കൊവിഡ്

gopal rai confirmed covid

ഡൽഹി പരിസ്ഥിതി മന്ത്രി ​ഗോപാൽ റായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുമായി അടുത്തിടപഴകിയവരോട് ജാ​ഗ്രത പുലർത്താൻ മന്ത്രി തന്നെ ട്വിറ്ററിലൂടെ നിർദേശം നൽകിയിട്ടുണ്ട്.

രോ​ഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ​ഗോപാൽ റായ് കൊവിഡ് പരിശോധനയ്ക്ക് വിധേയമായത്.

ഇതിന് പിന്നാലെ പരിശോധനാ ഫലം പോസിറ്റീവ് ആവുകയായിരുന്നു.

നിലവിൽ കൊവിഡ് സ്ഥിരീകരിച്ച ആം ആദ്മി പാർട്ടിയുടെ മൂന്നാമത്തെ മന്ത്രിയാണ് ​ഗോപാൽ റായ്. സെപ്റ്റംബറിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും, ജൂണിൽ ആരോ​ഗ്യമന്ത്രി സത്യേന്ദർ ജെയിനിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Story Highlights gopal rai confirmed covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top