കൊവിഡ് വാക്‌സിൻ ലഭിക്കുന്നതുവരെ ഡൽഹിയിലെ സ്‌കൂളുകൾ തുറക്കില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ

കൊവിഡ് വാക്‌സിൻ ലഭിക്കുന്നത് വരെ ഡൽഹിയിലെ സ്‌കൂളുകൾ തുറക്കില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ.

നിലവിൽ സ്‌കൂളുകൾ തുറക്കാൻ ആലോചിക്കുന്നില്ല. താമസിക്കാതെ എല്ലാവരിലേക്കും വാക്‌സിൻ എത്തുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ ഡൽഹിയിലെ സ്ഥിതി നിയന്ത്രണ വിധേയമായിട്ടില്ലെന്നും സത്യേന്ദർ ജെയിൻ പറഞ്ഞു.

അതേസമയം, ഡൽഹിയിൽ കഴിഞ്ഞ ദിവസം 61,000 പേരിൽ നടത്തിയ കൊവിഡ് ടെസ്റ്റിൽ 5000 ത്തിലധികം പേർക്ക് പോസിറ്റീവായിരുന്നു. 8.49 %ആണ് നിലവിൽ ഡൽഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Story Highlights Health Minister Satyender Jain has said that schools in Delhi will not be reopened until the Kovid vaccine is available.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top