Advertisement

വി ഡി സതീശൻ എംഎൽഎയ്ക്കെതിരെ വിജിലൻസ് അന്വേഷണം

November 26, 2020
Google News 1 minute Read
vigilance probe against vd satheeshan

വിഡി സതീശൻ എംഎൽഎയ്ക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ച് വിജിലൻസ്. അന്വേഷണത്തിനായി
സർക്കാർ സ്പീക്കറിൻ്റെ അനുമതി തേടി.
പുനർജനി പദ്ധതിയിലെ വിദേശ സഹായത്തിലാണ് അന്വേഷണം.

പറവൂർ എംഎൽഎ ആയിരിക്കെ വി ഡി സതീശൻ ആവിഷ്കരിച്ച ‘പുനർജനി: പറവൂരിന് പുതുജീവൻ’ എന്ന പദ്ധതി നിയമസഭാ സെക്രട്ടറിയേറ്റിന്റെ അറിവോടെയല്ലെന്ന വിവരാവകാശ രേഖ പുറത്തുവന്നിരുന്നു. വി ഡി സതീശൻ നടത്തിയ വിദേശയാത്രകൾ നിയമസഭാ സെക്രട്ടറിയേറ്റിന്റെ അനുമതിയോടെയല്ലെന്നും ചിറ്റാറ്റുകര പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ ടി എസ് രാജന് ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നു. കേന്ദ്രസർക്കാരിന്റെ അനുമതി വാങ്ങിയാണ് വിദേശയാത്രകൾ നടത്തി പദ്ധതിക്ക് പണം പിരിച്ചതെന്ന് വി ഡി സതീശൻ പറഞ്ഞിരുന്നു. എന്നാൽ മന്ത്രിമാർക്ക് പ്രളയ ദുരിതാശ്വാസത്തിന്‌ ധനശേഖരണാർഥം വിദേശയാത്ര നടത്താൻപോലും കേന്ദ്രസർക്കാരിന്റെ അനുമതി കിട്ടാത്ത അവസരത്തിൽ എംഎൽഎ മാത്രമായ വി ഡി സതീശന് എങ്ങനെ അനുമതി ലഭിച്ചു എന്ന ചോദ്യം ഈ പശ്ചാത്തലത്തിൽ ഉയർന്നു.

Story Highlights vigilance probe against vd satheeshan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here