‘ഡല്‍ഹി ചലോ’ പ്രക്ഷോഭം; കര്‍ഷകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

delhi chalo

കര്‍ഷകരുടെ ‘ഡല്‍ഹി ചലോ’ പ്രക്ഷോഭത്തില്‍ ഹരിയാനയിലെ സിംഗു അതിര്‍ത്തിയില്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. കര്‍ഷകരെ പിരിച്ചുവിടാനാണ് പൊലീസ് നടപടി. കടുത്ത നടപടികളുമായി ഡല്‍ഹി പൊലീസ് നീങ്ങുകയാണ്.

‘ഡല്‍ഹി ചലോ’ പ്രക്ഷോഭകരെ അടയ്ക്കാന്‍ താല്‍ക്കാലിക ജയിലുകള്‍ തുറക്കാന്‍ നീക്കമുണ്ട്. ഒന്‍പത് സ്റ്റേഡിയങ്ങള്‍ താത്കാലിക ജയിലുകളാക്കാന്‍ ഡല്‍ഹി പൊലീസ് അനുമതി തേടി. ഡല്‍ഹി സര്‍ക്കാരിനോടാണ് ആവശ്യമുന്നയിച്ചത്.

പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും കര്‍ഷകര്‍ കൂട്ടാക്കിയില്ല. ഡല്‍ഹിയിലേക്കുള്ള വഴികള്‍ അടച്ചിരിക്കുകയാണ്. കോണ്‍ക്രീറ്റ് സ്ലാബുകളും മുള്ളുവേലിയും കൊണ്ടാണ് പൊലീസ് അതിര്‍ത്തി അടച്ചിരിക്കുന്നത്. ഇന്നലെ കര്‍ഷകര്‍ വിശ്രമിച്ചത് പാനിപത്തിലായിരുന്നു.

Story Highlights delhi chalo protest, farmers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top