കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച് ഇന്നും തുടരും

farmers' Delhi Chalo March will continue today

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച് ഇന്നും തുടരും. അര്‍ധരാത്രിയില്‍ ഹരിയാനയിലെ പാനിപത്തിലെത്തിയ കര്‍ഷകര്‍ അവിടെ തമ്പടിച്ചിരിക്കുകയാണ്. പ്രക്ഷോഭകാരികളെ ഇന്നും ഡല്‍ഹിയില്‍ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് ഡല്‍ഹി പൊലീസ്. അതിര്‍ത്തിയില്‍ വന്‍പൊലീസ് സന്നാഹം തുടരുകയാണ്.

രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച ഡല്‍ഹി ചലോ മാര്‍ച്ചിനിടെ, ഇന്നലെ ഹരിയാന അതിര്‍ത്തിയില്‍ പലയിടത്തും സംഘര്‍ഷമുണ്ടായി. സമാപന ദിവസമായ ഇന്നും പ്രക്ഷോഭകാരികളെ ഡല്‍ഹിയില്‍ പ്രവേശിപ്പിക്കില്ലെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസേനയെയും ഡല്‍ഹി പൊലീസിനെയും അതിര്‍ത്തിയില്‍ ഉടനീളം വിന്യസിച്ചിരിക്കുകയാണ്. റോത്തക്ക് ദേശീയപാതയും കര്‍ണാല്‍ ദേശീയപാതയും ഒഴിവാക്കണമെന്ന് ഹരിയാന പൊലീസ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പഞ്ചാബ് അതിര്‍ത്തി ഹരിയാന സര്‍ക്കാര്‍ ഇന്നും അടച്ചിടും. കടുത്ത ശൈത്യത്തിനിടയിലും പട്യാല-അംബാല ദേശീയപാതയില്‍ അടക്കം കര്‍ഷകര്‍ തുടരുകയാണ്. ഡല്‍ഹിയിലെ ജന്തര്‍ മന്തര്‍, ഇന്ത്യ ഗേറ്റ് പരിസരത്ത് സുരക്ഷാസന്നാഹം ശക്തമാക്കി. അയല്‍ സംസ്ഥാനങ്ങളിലെ നഗരങ്ങളിലേക്ക് ഡല്‍ഹി മെട്രോ ഇന്നും സര്‍വീസ് നടത്തില്ല.

Story Highlights farmers’ Delhi Chalo March will continue today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top