സംസ്ഥാനത്തെ ആദ്യ വനിതാ ഡിവൈഎസ്പി ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥി

സംസ്ഥാനത്തെ ആദ്യ വനിതാ ഡിവൈഎസ്പി ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ട്. റിട്ട. ഡിവൈഎസ്പി സ്വര്‍ണ്ണമ്മ വിപിന്‍ ചന്ദ്രനാണ് കണ്ണൂരിലെ കൊട്ടിയൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

പിഎസ്‌സി വഴി പൊലീസ് സേനയിലെത്തിയ ആദ്യ വനിതാ ബാച്ചിലെ അംഗവും പിന്നീട് ഡിവൈഎസ്പിയുമായ സ്വര്‍ണ്ണമ്മ വിപിന്‍ ചന്ദ്രന്‍ ഇപ്പോള്‍ പ്രചാരണ തിരക്കിലാണ്. കൊട്ടിയൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ ഒറ്റപ്ലാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് സ്വര്‍ണ്ണമ്മ. സംസ്ഥാന വനിതാ സെല്ലില്‍ ഡിവൈഎസ്പിയായിരിക്കെ കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. 28 വര്‍ഷം പൊലീസ് സേനയിലിരിക്കെ ലഭിച്ച അനുഭവസമ്പത്താണ് രാഷ്ട്രീയത്തിലിറങ്ങാന്‍ ധൈര്യം നല്‍കിയതെന്ന് സ്വര്‍ണ്ണമ്മ പറയുന്നു.

എല്‍ഡിഎഫ് ശക്തികേന്ദ്രമായ വാര്‍ഡ് പിടിച്ചടക്കുകയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ റിട്ട. ഡിവൈഎസ്പിയുടെ ലക്ഷ്യം. 1991 ലാണ് സ്വര്‍ണ്ണമ്മ പൊലീസ് സേനയിലെത്തിയത്. കണ്ണൂര്‍, വയനാട് ജില്ലകളിലെ നിരവധി സ്റ്റേഷനുകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.

Story Highlights first woman DySP kerala UDF candidate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top