മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ഇടിവ്; രാജ്യം ‘സാങ്കേതിക’ സാമ്പത്തിക മാന്ദ്യത്തിലേക്ക്

രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) ജൂലായ് – സെപ്തംബർ കാലയളവിൽ 7.5 ശതമാനം ഇടിഞ്ഞതായി കണക്കുകൾ. 23.9 ശതമാനത്തിന്റെ ഇടിവ് ആദ്യ പാദത്തിൽ രേഖപ്പെടുത്തിയതിന് പിന്നാലെയാണിത്. തുടർച്ചയായ ഇടിവിന് പിന്നാലെ രാജ്യത്തെ സമ്പദ് വ്യവസ്ഥ ആകെ സാങ്കേതിക മാന്ദ്യത്തെ (ടെക്‌നിക്കൽ റിസഷൻ) അഭിമുഖീകരിക്കുന്നതായാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കുകൾ തെളിയിക്കുന്നത്.

അതേസമയം, രാജ്യത്ത സമ്പദ് വ്യവസ്ഥ ആകെ, 8.1 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയാണിത്. മുൻ കാലയളവിലും ഇതേസമയം രേഖപ്പെടുത്തിയ ഇടിവിനേക്കാൾ മോശപ്പെട്ട അവസ്ഥയാണിത്.

മാത്രമല്ല, തുടർച്ചയായ രണ്ടു പാദങ്ങളിൽ ഇടിവ് രേഖപ്പെടുത്തുന്നതോടെ രാജ്യം ചരിത്രത്തിൽ ആദ്യമായി സാങ്കേതിക സാമ്പത്തിക മാന്ദ്യത്തെ നേരിടുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.

Story Highlights GDP country in technological recession

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top