കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നവര്‍ യഥാര്‍ത്ഥ കര്‍ഷകരല്ല: കേന്ദ്രമന്ത്രി വി. മുരളീധരന്‍

കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നവര്‍ യഥാര്‍ത്ഥ കര്‍ഷകരല്ലെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. ഇടനിലക്കാരും ഏജന്റുമാരുമാണ് സമരത്തിന് പിന്നിലെന്നും വി. മുരളീധരന്‍ ആരോപിച്ചു. അതേസമയം, ഡല്‍ഹി ചലോ മാര്‍ച്ച് അതിര്‍ത്തിയില്‍ തടയാനുള്ള ശ്രമങ്ങള്‍ പാഴായി. കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി. വടക്കന്‍ ബുരാരിയില്‍ സമാധാനപരമായി പ്രതിഷേധം നടത്താനാണ് അനുമതി നല്‍കിയത്. ബുരാരിയിലെ നിരാന്‍ ഖാരി മൈതാനത്ത് കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാം.

കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയത്. സമാധാനപൂര്‍ണമായി പ്രതിഷേധം നടത്തണമെന്നും മറ്റുള്ളവര്‍ക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും കര്‍ഷകരോട് അഭ്യര്‍ത്ഥിക്കുന്നതായി ഡല്‍ഹി പൊലീസ് അറിയിച്ചു.

Story Highlights Participants in farmers’ strike are not real farmers: v Muraleedharan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top