ഐഎസ്എൽ: ഇന്ന് ബെംഗളൂരു- ഹൈദരാബാദ് മത്സരം

ഐഎസ്എലിൽ ഇന്ന് ബെംഗളൂരു എഫ്സി ഹൈദരാബാദ് എഫ്സിയെ നേരിടും. ആദ്യ മത്സരത്തിൽ എഫ്സി ഗോവയോട് സമനില വഴങ്ങിയ ബെംഗളൂരു ഇന്ന് ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. അതേസമയം, ഹൈദരാബാദ് ആദ്യ മത്സരത്തിൽ ഒഡീഷയെ കീഴ്പ്പെടുത്തിയിരുന്നു. ഫറ്റോർഡ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.
കഴിഞ്ഞ മത്സരത്തിലെ അതേ ഫോർമേഷനിലാണ് ഇന്ന് ഇരു ടീമുകളും ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ബെംഗളൂരു നിലനിർത്തിയിട്ടുണ്ട്. സുനിൽ ഛേത്രി, ക്രിസ്ത്യൻ ഒപ്സെത് ആക്രമണ സഖ്യം ഫോമിലേക്കെത്തുക എന്നതാവും ബെംഗളൂരു ആഗ്രഹിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഇരുവരും നിറം മങ്ങിയിരുന്നു.
Read Also : കൊൽക്കത്ത ഡെർബി എടികെയ്ക്ക്; ജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്
ഹൈദരാബാദ് ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തി. പ്രതിരോധത്തിൽ ചിംഗ്ലെൻസന്ന സിംഗ്, മുന്നേറ്റത്തിൽ ജോയൽ ചിയാനീസ് എന്നിവർ ടീമിൽ എത്തുകയും ഹിതേഷ് ശർമ്മ, മുഹമ്മദ് യാസിർ എന്നിവർ പുറത്താവുകയും ചെയ്തു. കഴിഞ്ഞ മത്സരത്തിൽ ഡിഫൻഡറായി ഇറങ്ങിയ ജാവോ വിക്ടർ ഇന്ന് മധ്യനിരയിലാണ്.
Story Highlights – bengaloru fc vs hyderabad fc previwe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here