Advertisement

കേരളവർമ കോളജ് പ്രിൻസിപ്പലിന്റെ രാജി സ്വീകരിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്

November 28, 2020
Google News 2 minutes Read
cochin devaswom board accepts kerala varma principal resignation

കേരളവർമ കോളജ് പ്രിൻസിപ്പൽ പ്രൊഫ. ജയദേവൻ്റ രാജി സ്വീകരിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്. പകരം ചുമതല പ്രൊഫ. ബിന്ദുവിനാണ്. സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യയാണ് പ്രൊഫ. ബിന്ദു.

ബിന്ദുവിനെ വൈസ് പ്രിൻസിപ്പൽ ആയി നിയമിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ജയദേവന്റെ രാജി. കോളജിലെ അധികാരം വൈസ് പ്രിന്‍സിപ്പിലിനും വീതിച്ച് നല്‍കിയിരുന്നു. കേരള വർമ കോളജില്‍ ആദ്യമായാണ് വൈസ് പ്രിന്‍സിപ്പല്‍ നിയമനം.

അക്കാദമിക്, വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, കോളജ് അക്രഡിറ്റേഷൻ തുടങ്ങി പ്രധാനപ്പെട്ട ചില ചുമതലകളും വൈസ് പ്രിൻസിപ്പലിന് നൽകി കൊണ്ട് ദേവസ്വം ബോർഡ് ഉത്തരവിറക്കിയിരുന്നു. ഈ നടപടിയിൽ പ്രതിഷേധിച്ചാണ് ജയദേവൻ പ്രിൻസിപ്പൽ സ്ഥാനം ഒഴിഞ്ഞത്. ഏഴ് വർഷം കൂടി കാലാവധി ബാക്കിയുള്ളപ്പോഴാണ് ജയദേവൻ പദവി രാജിവച്ചത്.

Story Highlights cochin devaswom board accepts kerala varma principal resignation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here