കെഎസ്എഫ്ഇക്ക് എതിരായ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നവർ അന്വേഷിക്കട്ടെയെന്ന് ധനമന്ത്രി തോമസ് ഐസക്

കെഎസ്എഫ്ഇയ്‌ക്കെതിരായ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നവർ അന്വേഷിക്കട്ടെയെന്ന് ധനമന്ത്രി തോമസ് ഐസക്. എന്നാൽ, ഇതുവഴി കെഎസ്എഫ്ഇ പോലുള്ള ധനകാര്യ സ്ഥാപനങ്ങളെ താറടിച്ച് കാണിക്കാൻ ശ്രമിക്കരുത്. ഏതൊരന്വേഷണത്തിനും എതിരല്ലെന്നും ധനമന്ത്രി ട്വൻഫിഫോർ ന്യൂസിനോട് പറഞ്ഞു.

ഓപറേഷൻ ബചതിന്റെ ഭാഗമായി വിജിലൻസ് നടത്തിയ പരിശോധനയിൽ സംസ്ഥാനത്തെ 20 കെഎസ്എഫ്ഇ ഓഫീസുകളിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതായും പിരിവ് തുക ട്രഷറിയിൽ അടയ്ക്കുന്നതിനും വീഴ്ച പറ്റിയിട്ടുള്ളതായും ബിനാമി പേരിൽ ജീവനക്കാർ ചിട്ടി പിടിക്കുന്നതായും കണ്ടെത്തിയതിന് പിന്നാലെയാണ് ധനമന്ത്രിയുടെ പ്രസ്താവന.

Story Highlights Finance Minister Thomas Isaac has called on those investigating the allegations against KSFE to investigate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top