സ്വര്‍ണ കള്ളക്കടത്ത് കേസ്; മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ കസ്റ്റംസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നു: കെ. സുരേന്ദ്രന്‍

സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ കസ്റ്റംസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കസ്റ്റംസിനുള്ളില്‍ സിപിഐഎം ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നു. പല ഉദ്യോഗസ്ഥരും സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളെ പോലെയാണ് പെരുമാറുന്നതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ബന്ധുക്കള്‍ കസ്റ്റംസില്‍ ഉണ്ട്. അവരാണ് മുഖ്യമന്ത്രിയുടെ ഓഫിസിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. കേസിന്റെ തുടക്കം മുതല്‍ കസ്റ്റംസിലെ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ രംഗത്ത് വന്നു. സ്വര്‍ണകള്ളക്കടത്ത് കേസിന്റെ ആദ്യ ഘട്ടം മുതല്‍ കസ്റ്റംസിലെ ചില സിപിഐഎം അനുകൂല ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് ജാമ്യം എടുക്കുന്നതിനുള്ള പാഴ് ശ്രമം നടത്തിയിരുന്നുവെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.

Story Highlights Gold smuggling case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top