‘കർഷകർ നമ്മുടെ അന്നദാതാക്കൾ; അവരെ കേൾക്കണം’; കർഷക സമരങ്ങൾക്ക് പിന്തുണയുമായി ഹർഭജൻ

കർഷകർ നടത്തുന്ന ഡൽഹി ചലോ മാർച്ചിനു പിന്തുണയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. കൃഷിക്കാർ നമ്മുടെ അന്നദാതാക്കൾ ആണെന്നും അവർക്ക് ആവശ്യമുള്ളത് പറയാൻ സമയം നൽകണമെന്നും ഹർഭജൻ സിംഗ് കുറിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം കർഷകർക്ക് പിന്തുണയർപ്പിച്ച് രംഗത്തെത്തിയത്.
Read Also : കർഷക മാർച്ചിൽ ജലപീരങ്കി ഓഫ് ചെയ്ത യുവാവിനെതിരെ കൊലപാതക ശ്രമത്തിന് കേസ്
“കൃഷിക്കാരാണ് നമ്മുടെ ദാതാവ്. അന്നം തരുന്നവർക്ക് നമ്മൾ സമയം നൽകണം. അത് ന്യായമല്ലേ? പൊലീസ് നടപടികളില്ലാതെ അവരെ കേൾക്കാനാകില്ലേ? കർഷകരെ ദയവായി കേൾക്കൂ.” -ഹർഭജൻ സിംഗ് ട്വിറ്ററിൽ കുറിച്ചു. മുൻപും കർഷക സമരങ്ങൾക്ക് ഹർഭജൻ പിന്തുണ നൽകിയിട്ടുണ്ട്.
അതേസമയം, കർഷക സമരം ശക്തമായി തുടരുകയാണ്. പ്രക്ഷോഭത്തിന്റെ മൂന്നാം ദിവസമായ ഇന്ന് പടിഞ്ഞാറൻ ഡൽഹിയാണ് രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രം. ഡൽഹിയിൽ പ്രവേശിപ്പിക്കില്ലെന്ന ഉറച്ച നിലപാടിൽ ഇന്നലെ പൊലീസ് അയവ് വരുത്തിയിരുന്നു. തിക്രി അതിർത്തി വഴി കർഷകർ ഡൽഹിയിലേക്ക് പ്രവേശിച്ചു. അർധരാത്രിയോടെ കർഷക നേതാക്കൾ ഉൾപ്പെടെ ബുറാഡി നിരങ്കാരി സംഗമം മൈതാനിയിലെത്തി. ഡൽഹി പൊലീസ് അയഞ്ഞതോടെ ഹരിയാന- പഞ്ചാബ് അതിർത്തിയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു. ആരെയും തടയില്ലെന്ന് അംബാല പൊലീസ് അറിയിച്ചു. അംബാല ശംഭു അതിർത്തിയിലെ ബാരിക്കേഡുകൾ നീക്കി.
Story Highlights – harbhajan singh supports farmers protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here