ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ‘ മുല്ലപ്പിള്ളി രാമചന്ദ്രന്‍’

കോണ്‍ഗ്രസിനോട് പിണങ്ങി മുല്ലപ്പിള്ളി രാമചന്ദ്രന്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ നഗരസഭയിലേക്കാണ് മുല്ലപ്പിള്ളി മത്സരിക്കുന്നത്. പാര്‍ട്ടിയുടെ ഗ്രൂപ്പ് കളിയിലുള്ള അതൃപ്തിയാണ് മുല്ലപ്പിള്ളി രാമചന്ദ്രനെ ബിജെപി പാളയത്തിലെത്തിച്ചത്.

സംഭവം കൗതുകമുണര്‍ത്തുന്നതാണെങ്കിലും ആള്‍ നമ്മുടെ കെപിസിസി പ്രസിഡന്റ് അല്ല. മറിച്ച് തൃപ്പൂണിത്തുറയിലെ പ്രാദേശിക നേതാവാണ്. കഴിഞ്ഞ 25 കൊല്ലമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന രാമചന്ദ്രന്‍ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലമാണ് ബിജെപിയിലെത്തിയത്.

പേരിലൂടെ ഫേമസ് ആയെങ്കിലും പോരാട്ടം കടുപ്പമേറിയതാണ് തൃപ്പൂണിത്തുറയിലെ മുല്ലപ്പിള്ളിക്ക്. കൂടുവിട്ട് കൂടുമാറിയെങ്കിലും വോട്ടര്‍മാര്‍ കൂടെ നില്‍ക്കുമെന്നാണ് ഈ തൃപ്പൂണിത്തുറയിലെ മുല്ലപ്പിള്ളിയുടെ കണക്കുകൂട്ടല്‍.

Story Highlights Mullappilly Ramachandran BJP candidate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top