ഞങ്ങളല്ല, പഞ്ചാബ് കർഷകരാണ് പ്രതിഷേധങ്ങൾക്കു പിന്നിൽ; ഹരിയാന മുഖ്യമന്ത്രി

Punjab Responsible Protest Haryana

കേന്ദ്രസർക്കാരിൻ്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നത് പഞ്ചാബ് കർഷകരെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗാണ് കർഷക പ്രതിഷേധങ്ങൾക്ക് പിന്നിൽ എന്നും അദ്ദേഹത്തിൻ്റെ ഓഫീസ് ആണ് പ്രതിഷേധങ്ങൾ നയിക്കുന്നതെന്നും ഖട്ടാർ ആരോപിച്ചു.

“പഞ്ചാബ് കർഷകരാണ് പ്രതിഷേധിക്കുന്നത്. ഹരിയാന കർഷകർ പ്രതിഷേധത്തിൽ നിന്ന് വിട്ടുനിന്നു. സംയമനം പാലിച്ചതിൽ ഹരിയാന കർഷകരോടും പൊലീസിനോടും ഞാൻ നന്ദി പറയുന്നു. പ്രതിഷേധത്തിൻ്റെ ഉത്തരവാദി പഞ്ചാബ് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുറ്റെ ഓഫീസ് ജീവനക്കാരാണ് പ്രതിഷേധം നയിക്കുന്നത്.”- ഖട്ടാർ പറഞ്ഞു.

Read Also : ‘കർഷകർ നമ്മുടെ അന്നദാതാക്കൾ; അവരെ കേൾക്കണം’; കർഷക സമരങ്ങൾക്ക് പിന്തുണയുമായി ഹർഭജൻ

അതേസമയം, കർഷക സമരം ശക്തമായി തുടരുകയാണ്. പ്രക്ഷോഭത്തിന്റെ മൂന്നാം ദിവസമായ ഇന്ന് പടിഞ്ഞാറൻ ഡൽഹിയാണ് രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രം. ഡൽഹിയിൽ പ്രവേശിപ്പിക്കില്ലെന്ന ഉറച്ച നിലപാടിൽ ഇന്നലെ പൊലീസ് അയവ് വരുത്തിയിരുന്നു. തിക്രി അതിർത്തി വഴി കർഷകർ ഡൽഹിയിലേക്ക് പ്രവേശിച്ചു. അർധരാത്രിയോടെ കർഷക നേതാക്കൾ ഉൾപ്പെടെ ബുറാഡി നിരങ്കാരി സംഗമം മൈതാനിയിലെത്തി. ഡൽഹി പൊലീസ് അയഞ്ഞതോടെ ഹരിയാന- പഞ്ചാബ് അതിർത്തിയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു. ആരെയും തടയില്ലെന്ന് അംബാല പൊലീസ് അറിയിച്ചു. അംബാല ശംഭു അതിർത്തിയിലെ ബാരിക്കേഡുകൾ നീക്കി.

Story Highlights “Not Our Farmers, Punjab Responsible For Protest”: Haryana Chief Minister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top