സ്വന്തം വീടിന്റെ മതില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററൊട്ടിക്കാന്‍ നല്‍കി വ്യത്യസ്തയായി ശ്യാമള മോഹന്‍

തെരഞ്ഞെടുപ്പില്‍ എത്ര കഷ്ടപ്പെട്ടാണെങ്കിലും ജയിക്കണമെന്നാണ് ഓരോ സ്ഥാനാര്‍ഥിയും ആഗ്രഹിക്കുക. പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ഒരിഞ്ചുപോലും വിട്ടുകൊടുക്കാതെയാകും ഓരോ സ്ഥാനാര്‍ഥിയും മുന്നോട്ട് പോകുക. എന്നാല്‍ അങ്കത്തട്ടില്‍ നില്‍ക്കുമ്പോഴും എതിരാളിയെ ചേര്‍ത്തു നിര്‍ത്തുന്ന ഒരാളുണ്ട്, ശ്യാമള മോഹന്‍.

പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയാണ് ശ്യാമള. സ്വന്തം വീടിന്റെ ചുറ്റുമതില്‍ എതിര്‍ സ്ഥാനാര്‍ഥികള്‍ക്ക് കൂടി ചുവരെഴുതാന്‍ വിട്ടുനല്‍കിയിരിക്കുകയാണ് ഈ സ്ഥാനാര്‍ത്ഥി. ഇതെന്താ ഇങ്ങനെയെന്ന് ചോദിച്ചാല്‍, വോട്ടൊക്കെ അങ്ങ് പോകും. ഞങ്ങളൊക്കെ നാളെയും കാണേണ്ടവരല്ലേ എന്നായിരിക്കും ശ്യാമളയുടെ മറുപടി.

എതിര്‍പക്ഷമെന്നാല്‍ ശത്രുപക്ഷമെന്ന് നിര്‍വചിക്കുന്ന വര്‍ത്തമാനകാല രാഷ്ട്രീയത്തിനെ മറികടക്കുന്ന നക്ഷത്ര ശോഭയുണ്ട് ശ്യാമളയുടെ നിലപാടിന്. തന്റെ ഇടം അയല്‍വാസികളും സുഹൃത്തുക്കളുമായ എതിരാളികള്‍ക്ക് കൂടി പകുത്ത് നല്‍കിയതോടെ ശ്യാമള മുന്നോട്ടുവയ്ക്കുന്ന മാതൃക സമാനതകള്‍ ഇല്ലാത്തതാണ്. സാഹോദര്യം മുന്നോട്ട് വയ്ക്കുമ്പോഴും തനിക്ക് കിട്ടേണ്ട ഒരോട്ടും പോകില്ലെന്ന നിശ്ചയദാര്‍ഢ്യവും ശ്യാമളക്കുണ്ട്.

Story Highlights Shyamala Mohan, opposing candidate, poster

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top