തദ്ദേശ തെരഞ്ഞെടുപ്പ്: മത്സരരംഗത്ത് 38,593 പുരുഷന്‍മാരും 36,305 സ്ത്രീകളും, ട്രാന്‍സ്ജെന്റര്‍ വിഭാഗത്തില്‍ നിന്നും ഒരാള്‍

total candidates in local elections.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത് 74,899 സ്ഥാനാര്‍ത്ഥികള്‍. 38,593 പുരുഷന്‍മാരും 36,305 സ്ത്രീകളും ട്രാന്‍സ്ജെന്റര്‍ വിഭാഗത്തില്‍ നിന്നും ഒരാളുമാണ് മത്സരരംഗത്തുള്ളത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ് (8,387). വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍ (1,857). ഏറ്റവുമധികം വനിതാ സ്ഥാനാര്‍ത്ഥികളും മലപ്പുറം ജില്ലയിലാണ് (4,390). ട്രാന്‍സ്ജെന്റര്‍ വിഭാഗത്തിലെ ഏക സ്ഥാനാര്‍ത്ഥി കണ്ണൂര്‍ കോര്‍പ്പറേഷനിലാണ് മത്സരിക്കുന്നത്.

തിരുവനന്തപുരം ജില്ലയില്‍ മത്സര രംഗത്തുള്ളത് 6465 സ്ഥാനാര്‍ത്ഥികളാണ്. ഇതില്‍ 3343 പുരുഷന്‍മാരും 3122 സ്ത്രീകളുമാണുള്ളത്. കൊല്ലം 5723 (പു- 3040, സ്ത്രീ- 2683), പത്തനംതിട്ട 3699 (പു- 2014, സ്ത്രീ- 1685), ആലപ്പുഴ 5463 (പു- 2958, സ്ത്രീ- 2505), കോട്ടയം 5432 (പു- 2828, സ്ത്രീ- 2604), ഇടുക്കി 3234 (പു- 1646, സ്ത്രീ- 1588), എറണാകുളം 7255 (പു-3732, സ്ത്രീ- 3523), തൃശൂര്‍ 7020 (പു- 3671, സ്ത്രീ- 3349), പാലക്കാട് 6587 (പു- 3321, സ്ത്രീ- 3266), മലപ്പുറം 8387 (പു- 3997, സ്ത്രീ- 4390), കോഴിക്കോട് 5985 (പു- 3078, സ്ത്രീ- 2907), വയനാട് 1857 (പു- 987, സ്ത്രീ- 870), കണ്ണൂര്‍ 5144 (പു- 2630, സ്ത്രീ- 2513, ട്രാന്‍സ്ജെന്റര്‍- 1), കാസര്‍ഗോഡ് 2648 (പു- 1348, സ്ത്രീ- 1300) എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥികളുടെ ആകെ എണ്ണം.

Story Highlights total candidates in local elections.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top