Advertisement

വോട്ടുതേടി സ്വയം ചുമരെഴുതി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉണ്ണി വൈരങ്കോട്

November 28, 2020
Google News 1 minute Read

തദ്ദേശ തെരഞ്ഞെടുപ്പില്‍വോട്ട് തേടി സ്ഥാനാര്‍ഥിയുടെ ചുമരെഴുത്ത്. മലപ്പുറം തിരുനാവായ ഗ്രാമപഞ്ചായത്ത് ഇരുപതാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കലാകാരനുമായ ഉണ്ണി വൈരങ്കോട് ആണ് പ്രചാരണത്തിനായി സ്വയം ചുമരെഴുതുന്നത്.

ചുമരെഴുത്ത് ഉണ്ണി വൈരങ്കോടിനെ സംബന്ധിച്ച് ഒരു പുതിയ കാര്യമല്ല. എന്നാല്‍ സ്വന്തം പേര് ചുമരില്‍ എഴുതുന്നത് ഇത് ആദ്യമായാണ്. നാല്‍പത്തിയാറുകാരനായ ഉണ്ണിയുടെ കന്നിയങ്കമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്. തിരുനാവായ പഞ്ചായത്തിലെ ഇരുപതാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് മത്സരം. കഴിഞ്ഞ 20 വര്‍ഷമായി ഉണ്ണി കലാരംഗത്ത് സജീവസാന്നിധ്യമാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി ഒട്ടേറെ കാലം, ചുമരെഴുത്തുമായി നടന്ന ഉണ്ണിക്ക് സ്വന്തം പേര് ചുമരുകളില്‍ എഴുതാന്‍ ലഭിച്ച അവസരം അപൂര്‍വ്വഭാഗ്യമായാണ് കാണുന്നത്.

ഗൃഹസന്ദര്‍ശനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമിടയില്‍ വീണു കിട്ടുന്ന ഇടവേളകളിലാണ് ചുമരെഴുത്ത്. ഇതിന് പുറമെ തൊട്ടടുത്ത വളവന്നൂര്‍ പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയും ഉണ്ണി ചുമരെഴുത്ത് നടത്തുന്നുണ്ട്. യുഡിഎഫിന്റെ സിറ്റിംഗ് വാര്‍ഡില്‍ അപ്രതീക്ഷിതമായാണ് പൊതുജന സ്വീകാര്യനായ ഉണ്ണിയുടെ പേര് സ്ഥാനാര്‍ഥിയായി നിര്‍ദേശിക്കപ്പെടുന്നത്. വര്‍ഷങ്ങളായി കലാ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഉണ്ണി, തെരഞ്ഞെടുക്കപ്പെട്ടാല്‍ നാടിന്റെ വികസന കാര്യങ്ങളില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിവിധങ്ങളായ പദ്ധതികള്‍ ഇതിനോടകം ആസൂത്രണം ചെയ്തു കഴിഞ്ഞു.

Story Highlights UDF candidate Unni Vairankode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here